നിഹാരിക കെ എസ്|
Last Modified വെള്ളി, 29 നവംബര്‍ 2024 (11:50 IST)
മുറപ്പെണ്ണ് കോകിലയുമായുള്ള നടൻ ബാലയുടെ വിവാഹം ചർച്ചയായിരുന്നു. എലിസബത്തിനെ ഒഴിവാക്കിയ ശേഷമായിരുന്നു ബാല കോകിലയെ വിവാഹം ചെയ്തത്. എലിസബത്തിന് മുൻപ് ഗായിക അമൃതയായിരുന്നു ബാലയുടെ ഭാര്യ. ഈ ബന്ധത്തിന് ഇവർക്ക് ഒരു മകളുമുണ്ട്. ബാലയുമായുള്ള വിവാഹത്തിന് കുറച്ച് നാൾ മുൻപ് മാത്രമാണ് ബാല ഓൾറെഡി വിവാഹിതനാണെന്ന കാര്യം താൻ അറിയുന്നതെന്ന് അമൃത അടുത്തിടെ പറഞ്ഞിരുന്നു. ചന്ദന സദാശിവ റെഡ്ഢി എന്നാണ് പെൺകുട്ടിയുടെ പേരെന്ന് റിപ്പോർട്ട് വന്നിരുന്നു.
ഇപ്പോഴിതാ, അമൃത ഉന്നയിച്ച ആരോപണം പൂർണമായും സത്യമല്ലെന്ന് പറയുകയാണ് ബാല. ഈ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണെന്നാണ് ബാല പറയുന്നത്. താന്‍ നിയമപരമായി വിവാഹം കഴിക്കുന്ന രണ്ടാമത്തെയാളാണ് കോകിലയെന്നും ബാല കൂട്ടിച്ചേര്‍ത്തു. ചന്ദന തന്റെ പഴയ കാമുകി ആയിരുന്നെന്നും ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രം കഴിച്ച വിവാഹമായിരുന്നു അതെന്നും ബാല പറയുന്നു.
'പച്ചക്കള്ളങ്ങളാണ് എന്നെക്കുറിച്ച് പറയുന്നത്. ഞാനെന്താ നാല് കെട്ടിയവനോ? ഞാന്‍ നിയമപരമായി വിവാഹം കഴിച്ച രണ്ടാമത്തെ ആളാണ് കോകില. ഞാന്‍ പ്രണയിച്ച പെണ്‍കുട്ടിയും കോകിലയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ചന്ദന സദാശിവ റെഡ്ഡി, കന്നഡക്കാരിയാണെന്ന് പറയുന്നു. അവള്‍ എന്നെ വിളിച്ച് ചിരിക്കുകയായിരുന്നു. ഞങ്ങള്‍ പ്രണയിച്ചിരുന്നു. ആറാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതാണ്. ഇക്കാര്യം ഞാന്‍ തന്നെ അവരോട് (അമൃത) പറഞ്ഞതാണ്. 21-ാം വയസില്‍ ചുമ്മാ ഒരു സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചു. ഇത് ഞാന്‍ തന്നെയാണ് പറഞ്ഞത്. ആ വിവാഹം പിന്നീട് ക്യാന്‍സല്‍ ചെയ്തു', ബാല പറയുന്നു.