മഞ്ജുവാര്യരിനൊപ്പം സൗബിന്‍, വെള്ളരിക്കാപട്ടണം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Updated: ശനി, 8 ജനുവരി 2022 (12:57 IST)

മഞ്ജുവാര്യര്‍-സൗബിന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വെള്ളിരിക്കാ പട്ടണം. ചിത്രം
ഒരുങ്ങുന്നു.
സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് . അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ചിത്രം നിര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :