ബ്രോ ഡാഡിക്ക് പിന്നാലെ 'ലളിതം സുന്ദരം' റിലീസ് ചെയ്യും, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജനുവരി 2022 (17:13 IST)

വമ്പന്‍ ചിത്രങ്ങള്‍ ഓരോന്നായി ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലേക്ക്. നിവിന്‍ പോളിയുടെ കനകം കാമിനി കലഹം, ദിലീപിന്റെ കേശു ഈ വീടിന്റെ നാഥന്‍, മോഹന്‍ലാല്‍-പൃഥ്വിരാജ് സുകുമാരന്‍ ടീമിന്റെ ബ്രോ ഡാഡി എന്നീ ചിത്രങ്ങള്‍ ഹോട്ട്സ്റ്റാറിലേക്ക് പോയവയാണ്. മഞ്ജുവാര്യരുടെ ലളിതം സുന്ദരവും ഇതേ പാത പിന്തുടര്‍ന്നു.

ലളിതം സുന്ദരവും ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.ബ്രോ ഡാഡിക്ക് ശേഷം ഫെബ്രുവരിയില്‍ റിലീസ് ഉണ്ടാകും.
മാസങ്ങള്‍ക്കുള്ളില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത്തെ മലയാളം റിലീസ് കൂടിയാണ് ലളിതം സുന്ദരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :