Last Updated:
ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:08 IST)
ജയിലില്‍ കിടന്ന രാഘവന്റെ ഭംഗിയാണ് അവാര്‍ഡ് നല്‍കാതിരിക്കാന്‍ കാരണമെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് ഉണ്ണി ആര്‍
മമ്മൂട്ടിക്ക് അവാര്‍ഡ് നിഷേധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമാണെന്നും 20 വര്‍ഷം ജയിലില്‍ കിടന്ന ആളുകള്‍ക്ക് ഇത്ര ഭംഗിയുണ്ടാവില്ലെന്നാണ് ജൂറി ചെയര്‍മാന്റെ അഭിപ്രായമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ്
ഉണ്ണി ആറിന്റെ പ്രതികരണം. മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി ആര്‍ ഇക്കാര്യം പറഞ്ഞത്.
ഒരു നടന്റെ അഭിനയമല്ല, രൂപമാണ് മാനദണ്ഡമെങ്കില്‍ ജൂറി ചെയര്‍മാനോട് ഹാ കഷ്ടമെന്നേ പറയാനുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജയിലുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഈ സിനിമക്ക് വേണ്ടിയുള്ള കഥാപാത്രത്തെ വാര്‍ത്തെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലില്‍ പോയതിന് ശേഷം
ഗോവിന്ദചാമിക്കുണ്ടായ രൂപമാറ്റവും ഉണ്ണി ആര്‍ ചൂണ്ടിക്കാട്ടി. ഇനിയുള്ള ജയില്‍ കഥാപാത്രങ്ങള്‍ വിരൂപരായിരിക്കണമെന്ന് സര്‍ക്കാരിനോട് ജൂറി ചെയര്‍മാന്‍ അഭ്യര്‍ത്ഥിക്കരുതെന്ന അപേക്ഷ കൂടിയുണ്ടെന്നും ഉണ്ണി ആര്‍ പറഞ്ഞു.
മമ്മൂട്ടി നയകനായ മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത് എഴുത്തുകാരന്‍ ഉണ്ണി ആറാണ്.