1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tovino Thomas Instagram post

"തലകുത്തി നിൽക്കുവാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ ക്യാൻ”; പുതിയ ഫിറ്റ്നസ് വീഡിയോയുമായി ടോവിനോ

ടോവിനോ തോമസ്
ഫിറ്റ്നസിൻറെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് ടോവിനോ തോമസ്. ലോക്ക് ഡൗൺ സമയത്തും വർക്കൗട്ട് ചിത്രങ്ങളുമായി താരം നിരന്തരം സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ടായിരുന്നു. അടച്ചിടൽ കാലം ചലഞ്ചുകളുടെ കാലം കൂടിയാണല്ലോ. നടൻ അബു സലിമിൻറെ ചലഞ്ച് ഏറ്റെടുത്ത് ഏറ്റെടുത്തുകൊണ്ട് ടോവിനോയുടെ വ്യത്യസ്തമായ പുഷ് അപ്പ് ചെയ്യുന്ന വീഡിയോ അടുത്തിടെ താരം പങ്കുവച്ചിരുന്നു. 
 
ഇപ്പോഴിതാ തൻറെ ജിമ്മിൽ നിന്നുള്ള, തലകുത്തി നിന്നുകൊണ്ടുള്ള വർക്കൗട്ട് വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. “തലകുത്തി നിൽക്കുവാൻ പറ്റുവോ സക്കീർ ഭായിക്ക് ? ബട്ട് ഐ ക്യാൻ” - ടോവിനോ ഇൻസ്റ്റഗ്രാമിൽ എഴുതി.
 
നിരവധി രസകരമായ കമൻറുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരുടെ കമൻറുകൾക്ക്  ടോവിനോ മറുപടിയും നൽകുന്നുണ്ട്. “കഴിഞ്ഞ തവണ ടോവിനോയെ അനുകരിച്ച് പുഷ്അപ്പ് ചെയ്തപ്പോൾ ചെന്നുനിന്നത് വൈദ്യരുടെ മുന്നിലാണ്. കുഴമ്പിൻറെ കാശ് ഇനിയും കൊടുക്കാനുണ്ട്” - എന്ന ഒരു ആരാധകൻ കമൻറ് ചെയ്തപ്പോൾ ടോവിനോ മറുപടിയുമായി എത്തി. “നിങ്ങൾക്ക് പറ്റിയില്ലേൽ വേറെ ആർക്ക് പറ്റും ഭായ്” എന്നായിരുന്നു മറുപടി. ചിത്രത്തിന് കമൻറുമായി നടൻ അർജുൻ അശോകനും എത്തിയിട്ടുണ്ട്. 
അടുത്ത ലേഖനം
2019ൽ അഞ്ച് ചിത്രങ്ങൾ മുടക്കി, അർഹിച്ച അംഗീകാരങ്ങൾ നൽകിയില്ല: സുശാന്ത് സിംഗിന്റെ മരണത്തിൽ ബോളിവുഡിനെ വിമർശിച്ച് കങ്കണ