സുബിന്‍ ജോഷി|
Last Modified വ്യാഴം, 11 ജൂണ്‍ 2020 (21:42 IST)
ആടുജീവിതത്തിനായി സൃഷ്ടിച്ച ‘താടിവേഷം’ നടന്‍ പൃഥ്വിരാജ് അഴിച്ചുവച്ചു. എട്ടുമാസത്തോളമായി വളര്‍ത്തിക്കൊണ്ടുവന്ന താടി പൃഥ്വി ഷേവ് ചെയ്തു. താടിയും മീശയും ഷേവ് ചെയ്‌ത്, തിളങ്ങുന്ന മുഖവുമായി പൃഥ്വി സെല്‍ഫിയെടുത്തപ്പോള്‍ കൂട്ടിന് പ്രിയതമ സുപ്രിയയുമുണ്ടായിരുന്നു. ‘ജിം ബോഡി വിത്ത് നോ താടി’ എന്ന ക്യാപ്‌ഷനോടെ ഈ ചിത്രം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തു.
കഴിഞ്ഞ ഒക്‍ടോബര്‍ മുതലാണ് പൃഥ്വി ആടുജീവിതത്തിനായി താടി വളര്‍ത്തിത്തുടങ്ങിയത്. അതിനിടെ താടി ലുക്കില്‍ തന്നെ അയ്യപ്പനും കോശിയും ചെയ്‌തു. പിന്നീട് ആടുജീവിതത്തിനായി ജോര്‍ദ്ദാനിലേക്ക് പറന്നു. അവിടെ ലോക്‍ഡൌണില്‍ കുടുങ്ങിയ പൃഥ്വി പിന്നീട് അനേക ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
നാട്ടിലെത്തിയയുടന്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ച പൃഥ്വി കഴിഞ്ഞ ദിവസമാണ് ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയത്. അതിനിടെ ജിമ്മില്‍ വര്‍ക്കൌട്ടും തുടങ്ങിയ പൃഥ്വി ഇപ്പോള്‍ ക്ലീന്‍ ഷേവ് ലുക്കിലെത്തി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.