ടൈറ്റാനിക്കില്‍ റോസിനെ രക്ഷിച്ച തടിക്കഷണം ലേലത്തില്‍ വിറ്റുപോയി; നേടിയത് കോടികള്‍!
titanic
ടൈറ്റാനിക്കില്‍ റോസിനേ രക്ഷിച്ച തടിക്കഷണം ലേലത്തില്‍ വിറ്റുപോയി. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് സിനിമയുടെ അവസാനരംഗത്തില്‍ നായിക പറ്റിപ്പിടിച്ചു കിടന്ന വാതില്‍ പലകയുടെ കഷണമാണ് ലേലത്തിലൂടെ വിറ്റത്. 5.9 കോടി രൂപയ്ക്കാണ് തടിക്കഷണം ലേലത്തില്‍ വിറ്റു പോയത്. ലേല കമ്പനിയായ ഹെറിറ്റേജ് ഓക്‌സിജന്‍ ആണ് തടിക്കഷണം ലേലത്തിന് എത്തിച്ചത്.
സിനിമയുടെ അവസാന രംഗത്തില്‍ തടിക്കഷണം ചെറുതായതിനാല്‍ നായകനായ ജാക്ക് തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു. നായിക റോസ് മാത്രമാണ് രക്ഷപ്പെട്ടത്. ബാഴ്‌സ മരത്തിന്റെ പലകയാണ് ചിത്രത്തില്‍ പലകയായി ഉപയോഗിച്ചിരിക്കുന്നത്.