അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപിയിലും നില്‍ക്കില്ല ! മമ്മൂട്ടി ചിത്രത്തിലേക്ക് ഒരു തമിഴ് സൂപ്പര്‍താരം കൂടി; കമല്ഹാസന് തന്നെയെന്ന് റിപ്പോര്‍ട്ട്
- 65 കോടി ബജറ്റില്‍ ഒരുക്കിയ വാലിബന് എത്ര നേടി? മോഹന്‍ലാല്‍ ചിത്രത്തിന്റെ നേട്ടം ഇതുമാത്രം!
- പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയും ഹരിഹരനും ഒന്നിക്കുന്നു ! നിര്‍മാണം കാവ്യ ഫിലിംസ് ?
- ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?
- ഭ്രമയുഗത്തിന്റെ ഫൈനൽ കളക്ഷൻ, 60 കോടി തൊടാതെ മമ്മൂട്ടി ചിത്രം, എത്ര നേടി ?
Samantha Ruth Prabhu: പുഷ്പയുടെ രണ്ടാം ഭാഗത്തിലും സാമന്ത എത്തുന്നു
പുഷ്പയുടെ രണ്ടാം ഭാഗത്തിലും സാമന്ത എത്തുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലെ ഗാനത്തിലായിരിക്കും സാമന്ത ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ഐറ്റം ഡാന്സുമായാണ് സാമന്ത എത്തിയത്. തെന്നിന്ത്യന്‍ ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമാണ് പുഷ്പ ദി റൈസ് എന്ന ആദ്യഭാഗം ഉണ്ടാക്കിയത്. 2024 ഓഗസ്റ്റ് 15നാണ് പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പാ ദി റൂള്‍ തിയറ്ററുകളില്‍ എത്തുന്നത്.
അഞ്ചു ഭാഷകളിലാണ് ചിത്രം വരുന്നത്. അതേസമയം ചിത്രത്തിന്റെ വരുമാനത്തിന്റെ 33 ശതമാനമാണ് നായകനായ അല്ലു അര്ജുന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രത്തിലെ നായിക രശ്മിക മന്ദാനയാണ്.