1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actors Aditi Rao Hydari and Siddharth married

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥുംം അദിതി റാവുവും വിവാഹിതരായി

sidharth aditi
sidharth aditi
തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ത്ഥുംം അദിതി റാവുവും വിവാഹിതരായി. അദിതിയുടെ ജന്മദേശമായ തെലങ്കാനയിലെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. ഗ്രേറ്റ് ആന്ധ്രയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം വിവാഹവാര്‍ത്തയോട് രണ്ടു താരങ്ങളും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഹിന്ദു ആചാരപ്രകാരം തമിഴ്‌നാട്ടില്‍ നിന്നുള്ള പൂജാരിമാരുടെ സാനിധ്യത്തിലാണ് വിവാഹം നടന്നത്. രണ്ടുപേരും കുറച്ചു വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. 
 
പ്രജാപതി, സൂഫിയും സുജാതയും എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും അദിതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ തെലുങ്ക് റൊമാന്റിക് ആക്ഷന്‍ ചിത്രമായ മഹാസമുദ്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.
അടുത്ത ലേഖനം
സ്വാമീസ് ലോഡ്ജിലെ സംഭവങ്ങള്‍ അച്ഛന്റെയോ ലാലങ്കിളിന്റെയോ കഥയല്ല: വര്‍ഷങ്ങള്‍ക്ക് ശേഷത്തിനെ പറ്റി വിനീത് ശ്രീനിവാസന്‍