അനുബന്ധ വാര്‍ത്തകള്‍
- Dileep and Manju Warrier: ദിലീപ് അന്ന് രണ്ടാംനിര നടന് മാത്രം, മഞ്ജുവാകട്ടെ വലിയ താരവും; വീട്ടുകാര്‍ എതിര്‍ത്തു !
- 'അത് ചെയ്യാം, പക്ഷേ നേരത്തെ പറയാമായിരുന്നു'; മമ്മൂട്ടിക്കൊപ്പം ആ സീന്‍ ചെയ്യും മുന്‍പ് സില്‍ക് പറഞ്ഞു, ഒടുവില്‍ രഹസ്യ ഷൂട്ട്
- ഒളിഞ്ഞിരിക്കുന്നത് മമ്മൂട്ടിയോ? എമ്പുരാനില്‍ വന്‍ സര്‍പ്രൈസിനു സാധ്യത
- Empuraan Fans Show: 'എമ്പുരാന്' ഫാന്‍സ് ഷോ അനിശ്ചിതത്വത്തില്‍; പുലര്‍ച്ചെ ഷോ വേണമെന്ന് ആരാധകര്‍
- യുവാക്കളില്‍ പ്രീതി വര്‍ദ്ധിക്കും; വയലന്‍സ് നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാര്ക്ക് താല്പര്യമെന്ന് സംവിധായകന് കമല്‍
Thudarum Release Date: എമ്പുരാന് ശേഷം ഉറപ്പിച്ചു; 'തുടരും' മേയ് രണ്ടിന് എത്തും
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്
Mohanlal - Thudarum
Thudarum Release Date: മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' മേയ് ആദ്യവാരത്തില്‍ റിലീസ് ചെയ്യും. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മേയ് രണ്ടിന് ആയിരിക്കും ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ഒടിടി പ്ലാറ്റ്‌ഫോമിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജനുവരി 30 ലെ റിലീസ് മാറ്റിയത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്‌പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.