അനുബന്ധ വാര്‍ത്തകള്‍
- വയലന്‍സ് കരുതലോടെ വേണം ചിത്രീകരിക്കാന്‍: ആഷിഖ് അബു
- സിനിമകളിലെ ആക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നു; സിനിമയിലെ വയലന്‍സ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല
- നായകൻ ക്ലൈമാക്സിൽ മരിക്കുകയാണ്, പേടിയായി; ആ തമിഴ് സിനിമയെ കുറിച്ച് കമൽ ഹാസൻ
- തഗ് ലൈഫിൽ വില്ലനോ? ചർച്ചയായി കമൽഹാസന്റെ മറുപടി
- അധോലോകത്തിന്റെ ഭീഷണി, കള്ളപ്പണ ഇടപാടിൽ സഹകരിക്കില്ലെന്ന നിബന്ധന, കരിയർ തകർക്കാൻ ശ്രമിച്ച ബച്ചന്റെ അസൂയ; കമൽ ബോളിവുഡ് വിട്ടത് എന്തിന്?
യുവാക്കളില്‍ പ്രീതി വര്‍ദ്ധിക്കും; വയലന്‍സ് നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാര്ക്ക് താല്പര്യമെന്ന് സംവിധായകന് കമല്‍
kamal
യുവാക്കളില്‍ പ്രീതി വര്‍ദ്ധിക്കുമെന്നതിനാല്‍ വയലന്‍സ് നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ നായകന്മാര്ക്ക് താല്പര്യമെന്ന് സംവിധായകന് കമല്‍. ഇത്തരം സിനിമകള്‍ക്ക് നായകന്മാര് പെട്ടെന്ന് ഡേറ്റ് നല്കുന്നു. പണ്ട് സിനിമ പോസ്റ്ററുകള്‍ക്ക് ചിരിക്കുന്ന ചിത്രങ്ങളാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വളരെ കലിപ്പായി നില്ക്കുന്ന നായകന്മാരെയാണ് കാണുന്നതെന്നും കമല്‍ വിമര്‍ശിച്ചു.
കൂടാതെ എന്തിനാണ് ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതെന്ന് താരങ്ങള്‍ ആത്മ പരിശോധന നടത്തണമെന്നും നിങ്ങള്‍ ഈ വലിയ സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കാന്‍ കാരണമാകുന്നുവെന്നും കമല്‍ പറഞ്ഞു. കുട്ടികള്‍ക്ക് സിനിമ അനുകരിക്കുന്ന പ്രവണതയുണ്ട്. സിനിമയാണ് യുവാക്കളെ കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമം. സിനിമകളില്‍ അടുത്തിടെ ഉണ്ടായ വയലന്‍സിന്റെ അതിപ്രസരം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.