1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. TholviFC releasing soon in big screens

'തോല്‍വി എഫ്‌സി' റിലീസിന് ഒരുങ്ങുന്നു,സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Johny Antony ജോണി ആന്റണി
'തോല്‍വി എഫ്‌സി' റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും ഇത്.ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ് സലീമും ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ പോസ്റ്റര്‍.
തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. ഇദ്ദേഹം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Aadu Comedy Scene:ഇനി ചിരിക്കാം...ആട് സിനിമയിലെ സൂപ്പര്‍ കോമഡി രംഗങ്ങള്‍ കാണാം, വീഡിയോ