കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 28 മാര്‍ച്ച് 2023 (11:15 IST)
ആസിഫ് അലി,അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിന് തുടക്കമായി. ചിത്രീകരണം ആരംഭിച്ച വിവരം ജിത്തു ജോസഫ് അറിയിച്ചു.
ദൃശ്യം 2,12ത്ത് മാന്‍, കൂമന്‍,റാം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധായകന്‍ ജീത്തു ജോസഫിന്റെ അസോസിയേറ്റ് ആയിരുന്ന അര്‍ഫാസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ദീപു ജോസഫ് എഡിറ്റിംഗും അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രമേശ് പി പിള്ളയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.