അനുബന്ധ വാര്‍ത്തകള്‍
- "ഇതുക്ക് മേലെ എന്ന പൺറത്ന്ന് അപ്പാവുക്ക് പുരിയലേ മാ...'' - ഒന്നും പണ്ണ വേണാ, അൻപോടെ കാത്തിരിക്കുന്നുവെന്ന് പ്രേക്ഷകർ
- ആദി റിലീസ് ചെയ്തപ്പോൾ ഹിമാലയത്തിൽ, 21ആം നൂറ്റാണ്ട് കാണാതെ പ്രണവ് ഹംപിയിലേക്ക്!
- മാസ്... പ്രണവ് തകർത്തു, ഒരു കംപ്ലീറ്റ് ആക്ഷൻ ഫൺ റൈഡ്! - ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യു
- മോഹന്‍ലാല്‍ ബിജെപി സ്ഥാനാർഥിയോ ?; വെളിപ്പെടുത്തലുമായി സുരേഷ് ഗോപി
- പ്രണവിനെ വിമർശിക്കുന്നവർ എങ്ങനെ മമ്മൂട്ടി, ദുൽഖർ ഫാനാകും? പ്രണവും പ്രിയ വാര്യരും ഒരേ നാണയത്തിലെ ഇരുവശങ്ങൾ ആകുന്നതിങ്ങനെ
സംശയം വേണ്ട, ദി കംപ്ലീറ്റ് ആക്‌ടർ അദ്ദേഹം തന്നെയാണ്: മോഹൻലാൽ
മലയാളികൾക്ക് എന്നും പ്രിയങ്കരമായ നടനാണ് മോഹൻലാൽ. 'ദി കംപ്ലീറ്റ് ആക്‌ടർ' എന്ന് പ്രേക്ഷകർ അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിലെ കംപ്ലീറ്റ് ആക്‌ടർ മറ്റൊരാളാണ്. മലയാള സിനിമയ്‌ക്ക് പകരം വയ്‌ക്കാൻ കഴിയാത്ത ജഗതി ശ്രീകുമാറാണ് അദ്ദേഹത്തിന്റെ മനസ്സിലെ കംപ്ലീറ്റ് അക്‌ടർ.
ഈ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് നിരവധി ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. കിലുക്കവും യോദ്ധയും താളവട്ടവും നരസിംഹവും ഒക്കെ അതിന് എടുത്തുപറയാൻ പറ്റുന്ന ഉദാഹരണങ്ങളാണ്. ഈ രണ്ട് പേരും സ്‌ക്രീനിലെത്തുമ്പോൾ അവിടെ അത്യുഗ്രൻ കെമിസ്‌ട്രി വർക്കൗട്ട് ആകുമെൻ ഓരോ മലയാളിയ്‌ക്കും അറിയാം.
ഈ കോമ്പിനേഷനിൽ വന്ന ഓരോ ചിത്രവും മലയാളികൾ ഓർത്തിരിക്കാൻ കാരണവും ആ കെമിസ്‌ട്രി തന്നെയാണ്. ഒരുമിച്ച് ചേർന്നാൽ കഥാപാത്രങ്ങൾ ആകാതെ ജീവിക്കുകയാണ് ഇരുവരും. ആ ഫീൽ തന്നെയാണ് പ്രേക്ഷകരേയും ത്രസിപ്പിക്കുന്നത്.