1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tharun Moorthy New movie

ഹൃദയത്തില്‍ കൊള്ളും,'സൗദി വെള്ളക്ക' എങ്ങനെയുള്ള പടം ? സംവിധായകന്‍ പറയുന്നു

സൗദി വെള്ളക്ക
'സൗദി വെള്ളക്ക എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന വ്യക്തമായ സൂചന ഈയടുത്ത് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയിരുന്നു.ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.
 
 'ഓരോ ആക്ടറും അവരുടെ ആത്മാവ് കൊണ്ടാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അത് നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുക തന്നെ ചെയ്യും'- തരുണ്‍ മൂര്‍ത്തി കുറിച്ചു.
 
ചിന്തിക്കാനുണ്ട്...ചിരിക്കാനുണ്ട്...തിരുത്താനുണ്ട് എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ പുറത്തുവന്നത്.
 
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
റാഫിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പം അശ്വതി ശ്രീകാന്ത്, വീഡിയോ