ഓപ്പറേഷന്‍ ജാവയ്ക്ക് അവാര്‍ഡ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 22 ഡിസം‌ബര്‍ 2021 (09:57 IST)

മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം സീ ഫൈവിലൂടെ സ്ട്രീമിംഗ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് മുംബൈ ഫിലിംഫെസ്റ്റിവലില്‍ ഓപ്പറേഷന്‍(Mumbai independent film festival) ജാവയ്ക്ക് അവാര്‍ഡ്.

ചിത്രത്തിന്റെ എഡിറ്ററായ നിഷാദ് യൂസുഫിന് ബെസ്റ്റ് എഡിറ്റര്‍ അവാര്‍ഡ്. ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് അറിയിച്ചത്.
ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഓപ്പറേഷന്‍ ജാവയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നേരത്തെ പറഞ്ഞിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :