1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. saudi_vellakka Our Second look poster will be up on 2-2-22

2/2/22 ന് സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍, ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ട്വിസ്റ്റുകള്‍ ഇല്ലാത്ത സിനിമയുമായി തരുണ്‍ മൂര്‍ത്തി

saudi_vellakka
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക' റിലീസിന് ഒരുങ്ങുകയാണ്.ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ 2/2/22 ന് പുറത്തിറങ്ങും.
 
ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം ആണെന്നും പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
പുതുമുഖ നടി ദേവി വര്‍മ്മയാണ് നായിക.അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
അടുത്ത ലേഖനം
മമ്മുക്കയ്ക്ക് നന്ദി,മധുവിന് നീതി ലഭിക്കണം:അപ്പാനി ശരത്