1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thangalaan release Vikram News

തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വിക്രമിന്റെ തങ്കലാന്‍ നാളെ എത്തുന്നു

Thangalaan Release
തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വിക്രമിന്റെ തങ്കലാന്‍ നാളെ എത്തുന്നു. ചിയാന്‍ വിക്രം -പാ രഞ്ജിത്ത് കൂട്ടുകെട്ടില്‍ വരുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് തങ്കലന്‍. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ ആരാധകര്‍ ചിത്രത്തെ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തിലാണ് കഥ നടക്കുന്നത്. ആദിവാസി നേതാവായാണ് ചിത്രത്തില്‍ വിക്രമിന്റെ കഥാപാത്രം എത്തുന്നത്. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലാണ് കഥ നടക്കുന്നത്.
 
സിനിമയുടെ ട്രെയിലര്‍ വലിയ ജനപ്രീതി നേടിയിരുന്നു. വിക്രമിനൊപ്പം പാര്‍വതിയും മാളവിക മോഹനനും നായികമാരായെത്തുന്നുണ്ട്. എ കിഷോര്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സെല്‍വ ആര്‍ കെയാണ് എഡിറ്റിംഗ്. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ട ദേശീയ അവാര്‍ഡ് നേടിയ നടി താനാണെന്ന് കീര്‍ത്തി സുരേഷ്