പാർവതിയ്ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, സ്ക്രീൻ ഷെയർ ചെയ്യാനായതിൽ സന്തോഷം: ചിയാൻ വിക്രം
Vikram,Parvathy
പാ രഞ്ജിത്തിന്റെ സ്ത്രീ കഥാപാത്രങ്ങള്‍ എപ്പോഴും വ്യത്യാസമുള്ളവരായിരിക്കും. ഈ സിനിമയിലും അത് അങ്ങനെ തന്നെയാണ്. ഹീറോയ്ക്ക് ഒപ്പം നില്‍ക്കുന്ന കഥാപാത്രമാണ് പാര്‍വതിയുടേത്. ഇമോഷണല്‍ രംഗങ്ങളില്‍ മികച്ച പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചത്. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനായതില്‍ സന്തോഷമുണ്ട്. പാര്‍വതിക്കൊപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനില്‍ അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്. വേറെ സിനിമ കമ്മിറ്റ് ചെയ്യാതെ ഈ സിനിമയിലേക്ക് പാര്‍വതി വന്നല്ലോ എന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്.
സിനിമയില്‍ പറയുന്ന കാലഘട്ടത്തില്‍ സ്ത്രീകള്‍ ജോലിയ്ക്ക് പോകുന്നവരാണ്. അവര്‍ പോരിനും ഇറങ്ങാറുണ്ട്. അവരുടെ കൈകളും പുരുഷന്മാരുടേതിന് സമാനമായിരിക്കും. അത്തരത്തില്‍ ആണിനും പെണ്ണിനും സമത്വമുള്ള കാലഘട്ടത്തില്‍ തങ്കലാനിലെ സ്ത്രീ കഥാപാത്രവും അങ്ങനെയായിരിക്കും. വിക്രം പറഞ്ഞു.