1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. RJ Lavanya Passes Away

ആര്‍ജെ ലാവണ്യ അന്തരിച്ചു

Lavanya
Lavanya
ആര്‍ ജെ ലാവണ്യ അന്തരിച്ചു. 41വയസായിരുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കയാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. റേഡിയോ കേരളം 1476 എഎമ്മിലെ സീനിയര്‍ റേഡിയോ ജോക്കിയാണ് ആര്‍ജെ രാവണ്യ. ക്ലബ് എഫ്എം റെഡ് എഫ്എം എന്നിവയില്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുണ്ട്. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തരംഗത്ത് ലാവണ്യ സജീവമായുണ്ട്. ശബ്ദത്തിന്റെ ആകര്‍ഷണീയത കൊണ്ട് നിരവധി ആരാധകരെ ലാവണ്യ നേടിയിട്ടുണ്ട്.
 
റേഡിയോ കേരളത്തിന്റെ വെള്ളിത്തിര, പ്രിയനേരം, പ്രിയ ഗീതം, ഡിആര്‍ജെ ഓണ്‍ ഡിമാന്‍ഡ് എന്നീ പരിപാടികളാണ് ലാവണ്യ അവതരിപ്പിച്ചിരുന്നത്. കര്‍ണാടക സംഗീതജ്ഞനും സംഗീതസംവിധായകനുമായ ചിത്രപ്രസാദ് ആണ് ഭര്‍ത്താവ്. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കു മുമ്പ് ഇതും കടന്നു പോകും എന്ന് രാവണ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിയേറ്ററുകള്‍ പൂരപ്പറമ്പാക്കാന്‍ വിക്രമിന്റെ തങ്കലാന്‍ നാളെ എത്തുന്നു