അനുബന്ധ വാര്‍ത്തകള്‍
- ‘എൻ നൻപൻ അജിതിനെ ഇഷ്ടമാണ്’; അജിതിനെ അനുകരിച്ചതാണെന്ന് വിജയ്
- ഡൽഹി കലാപം: മരണം 20 ആയി: അജിത് ഡോവലിന് ചുമതല !
- ഡൽഹി കലാപം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘർഷ മേഖലകൾ സന്ദർശിച്ചു, 20 പേർ അറസ്റ്റിൽ
- ആ സ്ഥലത്ത് ഒരു പ്രശ്നമുണ്ട്, അവിടെ ആരും ഷൂട്ടിംഗിന് പോകരുത് - ‘ഇന്ത്യന്‍ 2’ അപകടത്തേക്കുറിച്ച് നടി അമൃതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !
- 20 വർഷങ്ങൾക്കിപ്പുറവും ശാലിനിക്ക് നൽകിയ ആ വാഗ്ദാനം അജിത് തെറ്റിച്ചിട്ടില്ല!
ഷങ്കര്‍ ചിത്രത്തില്‍ അജിത്, ‘ഇന്ത്യന്‍ 2’ തല്ക്കാലം നിര്‍ത്തുന്നു ?
‘തല’ ആരാധകരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. അതേ, ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന് ഷങ്കറിന്റെ അടുത്ത സിനിമയില്‍ അജിത് നായകനാകുന്നതായി റിപ്പോര്‍ട്ട്. ഈ സിനിമ ഷങ്കറിന്റെ ‘മുതല്വന്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായിരിക്കും.
എ എം രത്നമായിരിക്കും ചിത്രം നിര്‍മ്മിക്കുക. ഷങ്കര്‍ ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണ്. അതേസമയം, ഷങ്കര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കമല്ഹാസന് ചിത്രം ‘ഇന്ത്യന്‍ 2’ തല്ക്കാലം നിര്‍ത്തിവയ്ക്കുകയാണെന്നും സൂചന. ഇന്ത്യന്‍ 2ന്റെ ലൊക്കേഷനില്‍ നടന്ന ക്രെയിന്‍ അപകടത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ആ കാരണത്താല്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്ന സിനിമ ഇപ്പോള്‍ കൊറോണ കാലമായതിനാല്‍ അനിശ്ചിതമായി നിര്‍ത്തിയിരിക്കുകയാണ്.
ഈ സമയം, ഷങ്കര്‍ തന്റെ അടുത്ത പ്രൊജക്ടിന്റെ തിരക്കഥാരചനയിലാണ്. ഷങ്കറുമായി അജിത്തും ഫോണിലൂടെ ഈ സിനിമയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.