ഡൽഹി കലാപം: മരണം 20 ആയി: അജിത് ഡോവലിന് ചുമതല !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (14:53 IST)
ഡൽഹി: ഡൽഹിയിൽ പൗരത്വ ഭേദഗതിയെ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ മരണം 20 ആയി ഇരുന്നൂറോളം ആളുകൾക്കാണ് പരിക്കേറ്റിരിക്കുന്നത് ഇതിൽ 48 പേർ പൊലീസുകാരാണ്. സംഘർഷത്തിൽ അയവില്ലാത്ത പശ്ചാത്തലത്തിൽ ഡൽഹിയിൽ ബുധനാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംഘർഷങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകി. അജിത് ഡോവൽ പ്രധാനമന്ത്രിയെ നേരിട്ട് വിവരങ്ങൾ ധരിപ്പിക്കും. കാര്യങ്ങൾ വിലയിരുത്തുന്നതിനായി അജിത് ഡോവൽ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കാമ്മീഷ്ണറായി എസ്എൻ ശ്രിവസ്തവയെ നിയമിച്ചിട്ടുണ്ട്.

പലഭാഗങ്ങളിലും ഇപ്പോഴും സാംഘർഷങ്ങൾക്ക് അയവില്ല. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ ഡൽഹിയിൽ മാർച്ച് 24 വരെ നിരോധാജ്ഞ പ്രഖ്യപിച്ചിട്ടുണ്ട്. സംഘർഷങ്ങളിൽ ഡൽഹി ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡൽഹിയിൽ സ്ഥിതി ആശങ്കാജനകമാണെന്നും സൈന്യത്തെ വിന്യസിക്കണം എന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവാശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :