1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actress Amrita about Indian 2 accident

ആ സ്ഥലത്ത് ഒരു പ്രശ്‌നമുണ്ട്, അവിടെ ആരും ഷൂട്ടിംഗിന് പോകരുത് - ‘ഇന്ത്യന്‍ 2’ അപകടത്തേക്കുറിച്ച് നടി അമൃതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !

ഇന്ത്യന്‍ 2
പൂനമല്ലിയില്‍ ഇന്ത്യന്‍ 2ന്‍റെ ചിത്രീകരണം നടന്ന സ്ഥലത്ത് ക്രെയിന്‍ അപകടമുണ്ടായി മൂന്നുപേര്‍ മരിച്ച സംഭവം തമിഴ് സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പൂനമല്ലിയിലെ ഇ വി പി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. 
 
എന്നാല്‍ ഈ ലൊക്കേഷനെപ്പറ്റി ഇപ്പോള്‍ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ‘ബിഗില്‍’ സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച നടി അമൃത. ബിഗിലിന്‍റെ ഷൂട്ടിംഗിനിടയിലും ഇതേ ലൊക്കേഷനില്‍ സമാനമായ ഒരു അപകടം ഉണ്ടായിരുന്നു. 
 
“ഇത് വളരെ വേദനാജനകമായ കാര്യമാണ് ! ആ സ്ഥലം യഥാര്‍ത്ഥത്തില്‍ നമ്മളെ ഭയപ്പെടുത്തും. ഇതുപോലെ ഒരപകടം ബിഗില്‍ എന്ന സിനിമയുടെ ചിത്രീകരണസമയത്തും ഉണ്ടായി. ഒരു ലൈറ്റ് ഒരാളുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഇതുപോലെ തന്നെ, ഞങ്ങളെല്ലാം മാനസികമായി ആകെ ഉലഞ്ഞുപോയ ഒരു സന്ദര്‍ഭമായിരുന്നു അത്. ആ സ്ഥലത്ത് നെഗറ്റീവായ എന്തോ ഉണ്ട്. വീണ്ടും അവിടെ ഷൂട്ടിംഗിനായി ആരും പോകരുതെന്നാണ് ഞാന്‍ പറയുന്നത്” - അമൃത ട്വിറ്ററില്‍ കുറിച്ചു. 
About Writer
സിതാര സിനോദ്
അടുത്ത ലേഖനം
ഹോവേയുടെ ഫ്ലാഗ്ഷിപ് 5G സ്മാർട്ട്‌ഫോണുകളായ P40യും P40 പ്രോയും മാർച്ചിൽ വിപണിയിലേക്ക് !