20 വർഷങ്ങൾക്കിപ്പുറവും ശാലിനിക്ക് നൽകിയ ആ വാഗ്ദാനം അജിത് തെറ്റിച്ചിട്ടില്ല!

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (16:34 IST)
ലോകം പ്രണയം കൊണ്ട് നിറയുകയാണ്. പ്രണയത്തിന്റേയും ഉത്തമ ബന്ധത്തിന്റേയും ഏറ്റവും ഉദാഹരണമാണ് അജിതും ശാലിനിയും. 1999ൽ അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയിച്ചു തുടങ്ങുന്നത്. തൊട്ടടുത്ത വർഷം ഇരുവരും വിവാഹിതരാവുകയും ചെയ്‌തു.

കരിയറിൽ തിളങ്ങി നിന്ന സമയത്താണ് ശാലിനി അജിതിനെ വിവാഹം ചെയ്തത്. താരം പിന്നീട് അഭിനയിച്ചിട്ടില്ല. കുടുംബിനിയായി കഴിയാനാണ് ശാലിനി എപ്പോഴും ആഗ്രഹിച്ചത്. ഇപ്പോഴിതാ വിവാഹത്തിന് മുൻപ് ശാലിനിക്ക് നൽകിയ ഒരു ഉറപ്പ് അജിത് ഇത്ര നാളായിട്ടും തെറ്റിച്ചിട്ടില്ല എന്ന റിപ്പോർട്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഒരേ സമയം ഒന്നിൽ കുടുതൽ സിനിമകൾ ചെന്നില്ല. മാസത്തിൽ 15 ദിവസം ഷൂട്ടിംഗിനു വേണ്ടിയും ബാക്കി 15 ദിവസം വീട്ടുകാർക്ക് വേണ്ടിയും അമറ്റി വെയ്ക്കും. എന്നതായിരുന്നു അജിത് ശലിനിക്ക് നൽകിയ വാക്ക്. വിവാഹം കഴിഞ്ഞ് 20 വർഷങ്ങൾ കഴിഞ്ഞിട്ടും അന്ന് നൽകിയ ഒരു ഉറപ്പ് താരം തെറ്റിച്ചിട്ടില്ല എന്നാണ് അജിതിന്റെ ആരാധകർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ ഒന്നും തന്നെ അജിത്തിനെ കാണുവാൻ സാധിക്കില്ലെങ്കിലും അജിത് കുടുംബവുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരവധിയാണ്. തന്റെ അറുപതാമത്തെ ചിത്രമായ വലിമൈയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് തല അജിത്ത് ഇപ്പോൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :