1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. tanvi ram 2018 promotions

2018 പ്രമോഷന്‍ തിരക്കുകളില്‍,തന്‍വി ഹാപ്പിയാണ്!

tanvi ram   Jude Anthany Joseph
മലയാളികളുടെ പ്രിയ താരമാണ് തന്‍വി റാം.തന്റെ പുതിയ സിനിമയായ 2018 വിജയമായ സന്തോഷത്തിലാണ് നടി. ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് തന്‍വി.
 
2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ കൂടിയാണ് 2018 സിനിമ പറയുന്നത്.എല്ലാവരും നായകന്മാരാണ് ടാഗ്ലൈനില്‍ ഒരുങ്ങുന്ന സിനിമ മെയ് അഞ്ചിന് പ്രദര്‍ശനത്തിന് എത്തി.
 
അപര്‍ണ ബാലമുരളി,വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, ലാല്‍,തമിഴ് യുവതാരം കലയരശന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങിയ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.
 
വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Thanvi Ram (@tanviram)

 അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും നോബിന്‍ പോള്‍ സംഗീതവും ഒരുക്കുന്നു. ചമന്‍ ചാക്കോയാണ് എഡിറ്റിംഗ്. 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരാൾക്ക് വിജയമുണ്ടാകുമ്പോൾ അയാൾ പറയുന്നത് കേൾക്കാൻ എല്ലാവരുമുണ്ടാകും., അത് മറ്റൊരാളുടെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കരുത്: ആൻ്റണി വർഗീസ്