1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. TamilNadu Next CM Rajinikanth?

അടുത്ത വര്‍ഷം രജനികാന്ത് മുഖ്യമന്ത്രിയാകും!

Rajanikanth
രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശത്തിന്‍റെ ത്രില്ലിലാണ് രാജ്യത്തെ സൂപ്പര്‍സ്റ്റാര്‍ ആരാധകര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും തന്‍റെ പാര്‍ട്ടി മത്സരിക്കാനുണ്ടാവുമെന്ന പ്രഖ്യാപനത്തെ ആവേശത്തോടെയാണ് ആരാധകര്‍ വരവേറ്റത്.
 
രാഷ്ട്രീയപ്രവേശനത്തിന്‍റെ വിധി എന്തായാലും അടുത്ത വര്‍ഷം രജനികാന്ത് മുഖ്യമന്ത്രിയാകുമെന്ന് ഇപ്പൊഴേ പ്രവചിക്കാം. അതെങ്ങനെ സാധ്യമാകുമെന്നാണോ ആലോചിക്കുന്നത്? ഒരു സിനിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.
 
ഷങ്കര്‍ സംവിധാനം ചെയ്ത ‘മുതല്‍‌വന്‍’ എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. രജനികാന്താണ് മുതല്‍‌വന്‍ 2ല്‍ നായകനാകുന്നത്. രജനി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ ഈ വര്‍ഷം മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അടുത്ത വര്‍ഷം റിലീസ് ചെയ്യത്തക്ക രീതിയില്‍ ദ്രുതഗതിയിലാണ് മുതല്‍‌വന്‍ 2 പ്ലാന്‍ ചെയ്യുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം. 
 
അതേസമയം, രജനികാന്തിന്‍റെ പ്രിയ സംവിധായകനായ പാ രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ ഒരു രാഷ്ട്രീയ സിനിമയും സൂപ്പര്‍സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ‘കാലാ’യ്ക്ക് ശേഷം അത്തരമൊരു ചിത്രം ആലോചിക്കാന്‍ രജനി തന്നെ രഞ്ജിത്തിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം - സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകൻ