'തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണ്’: രജനീകാന്ത്

‘മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് എനിക്ക് അറിയില്ല’:

ചെന്നൈ| AISWARYA| Last Modified ബുധന്‍, 3 ജനുവരി 2018 (10:13 IST)
രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് തനിക്ക് അറിയില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. വലിയ വിപ്ലവങ്ങള്‍ നടന്ന തമിഴകത്തില്‍ മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചത്. തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവമാണെന്നും രജനീകാന്ത് പറഞ്ഞു.


പാര്‍ട്ടി രൂപവത്കരണം വരെ രാഷ്ട്രീയപ്രതികരണം നടത്തില്ലെന്നും ഒരു പാര്‍ട്ടിയേയും വിമര്‍ശിക്കില്ലെന്നും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമ്പോള്‍ തന്നെ താരം വ്യക്തമാക്കിയിരുന്നു. ആരാധകരെയും പരസ്യപ്രതികരണത്തില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ആത്മീയ രാഷ്ട്രീയം എന്നത് യാഥാര്‍ത്ഥ്യത്തേയും സത്യസന്ധതയേയും അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :