അനുബന്ധ വാര്‍ത്തകള്‍
- സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക്,250 ല്‍ അധികം തീയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ,രണ്ടാം വാരം ലോകമാകെ 600 ല്‍ അധികം സ്ക്രീനുകളിലേക്ക് !
- 'കടുവ' യുടെ വിജയത്തെ തുടര്‍ന്ന് വോള്‍വോ കാര്‍ ഷാജി കൈലാസ് വാങ്ങിയോ ? സംവിധായകന് പറയുന്നത് ഇതാണ് !
- മോഹന്‍ലാല്‍,സുരേഷ് ഗോപി മാത്രമല്ല ഫഹദിനൊപ്പവും ഒരു സിനിമ ! ഷാജി കൈലാസിന്റെ ആഗ്രഹം,കൊമേര്‍ഷ്യല്‍ മാസ്സ് ചിത്രം വരുമോ ?
- കാണുമ്പോൾ സിമ്പിളെന്ന് തോന്നും, പക്ഷേ സുരേഷ്ഗോപി എന്ന നടന് മുന്നിൽ ഞാൻ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ടു: ഷമ്മി തിലകൻ
- ആദ്യത്തെ പോലീസ് വേഷമാണിത്, നന്ദി പറഞ്ഞ് നടന് അഭിഷേക് രവീന്ദ്രന്
പൃഥ്വിരാജിന്റെ 'കാപ്പ' ചിത്രീകരണം കഴിയും വരെ കാത്തിരിപ്പ്, ഷാജി കൈലാസനൊപ്പം സുരേഷ് ഗോപി, വലിയ പ്രതീക്ഷകളില്‍ ആരാധകര്‍
സുരേഷ് ഗോപി സിനിമ തിരക്കുകളിലേക്ക് പാപ്പന് സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക്.ഈ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇടം നേടി. അദ്ദേഹത്തിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഷാജി കൈലാസിനൊപ്പമുളള സുരേഷ് ഗോപി ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
തലസ്ഥാനം, ഏകലവ്യന്, മാഫിയ, കമ്മീഷണര്‍ തുടങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ സുരേഷ് ഗോപിക്ക് സമ്മാനിച്ച സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.ദി കിംഗ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിനുശേഷം വീണ്ടും ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറക്കാന്‍ പത്തു കൊല്ലത്തോളം കാത്തിരിക്കേണ്ടിവന്നു.
പൃഥ്വിരാജിന്റെ കാപ്പ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടന്‍ സുരേഷ് ഗോപി ചിത്രത്തിന്റെ ജോലികളിലേക്ക് ഷാജി കൈലാസ് കടക്കും എന്നാണ് കേള്‍ക്കുന്നത്. നിര്‍മ്മാതാക്കളില്‍ നിന്നൊരു അപ്ഡേറ്റ് വൈകാതെ തന്നെ ഉണ്ടാകും.