സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക്,250 ല്‍ അധികം തീയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ,രണ്ടാം വാരം ലോകമാകെ 600 ല്‍ അധികം സ്‌ക്രീനുകളിലേക്ക് !

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (12:52 IST)
ഈ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇടം നേടി കഴിഞ്ഞെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.കേരളത്തില്‍ റിലീസ് ചെയ്ത 250 ല്‍ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.ഇന്ന് മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുകയാണ്.മറ്റു സംസ്ഥാനങ്ങളില്‍ 132 തീയറ്ററുകളിലാണ് പാപ്പന്‍ എത്തുകയെന്ന് സംവിധായകന്‍ അറിയിച്ചു.

വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക്

മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ജോഷി സര്‍... ഇപ്പോള്‍ പാപ്പന്‍ സൂപ്പര്‍ ഹിറ്റില്‍ നിന്നും മെഗാ ഹിറ്റിലേക്ക് എത്തിയിരിക്കുന്നു.രണ്ടാം വാരം ലോകമാകെ 600 ല്‍ അധികം സ്‌ക്രീനുകളില്‍.പാപ്പന്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും വിജയകുതിപ്പ് തുടരുന്നു. കനത്ത മഴയിലും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. ഇതിനോടകം തന്നെ ഈ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ടോപ് ഫൈവ് മലയാള ചിത്രങ്ങളുടെ പട്ടികയില്‍ പാപ്പന്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇടം നേടി കഴിഞ്ഞു.

കേരളത്തില്‍ റിലീസ് ചെയ്ത 250 ല്‍ അധികം തീയേറ്ററുകളിലും ചിത്രം ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇന്ന് മുതല്‍ ചിത്രം കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തുകയാണ്.മറ്റു സംസ്ഥാനങ്ങളില്‍ 132 തീയറ്ററുകളിലാണ് പാപ്പന്‍ എത്തുക.
ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം ചിത്രം പ്രദര്‍ശനത്തിനെത്തുക 108 സ്‌ക്രീനുകളിലാണ്. സമീപകാലത്ത് ഒരു മലയാള ച്ത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ട് ആണിത്. അമേരിക്കയില്‍ ചിത്രം ഇന്നുമുതല്‍ 62 തീയേറ്റെറുകളില്‍ പ്രദര്‍ശനത്തിനെത്തും.കൂടാതെ മറ്റ് പല വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.ലോകമാകെ ഈ ആഴ്ച പാപ്പന്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളുടെ എണ്ണം 600 ന് മുകളില്‍ വരും.പാപ്പന്‍ ലോകത്തിന്റെ പാപ്പനാവട്ടെ




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :