ആദ്യത്തെ പോലീസ് വേഷമാണിത്, നന്ദി പറഞ്ഞ് നടന്‍ അഭിഷേക് രവീന്ദ്രന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഓഗസ്റ്റ് 2022 (15:14 IST)
നടന്‍ അഭിഷേക് രവീന്ദ്രന്‍ അഭിനയിച്ച 2 ചിത്രങ്ങളാണ് ഈ അടുത്തായി റിലീസ് ചെയ്തത്. ഒന്ന് പാപ്പന്‍, രണ്ടാമത്തേത് 19(1)(a).

പാപ്പന്‍ എന്ന സിനിമയില്‍ എസ് ഐ സാബു ജോണ്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. തനിക്ക് ഇത്തരത്തില്‍ ഒരു കഥാപാത്രം നല്‍കിയസംവിധായകന്‍ ജോഷിക്ക് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ ആദ്യത്തെ പോലീസ് വേഷമാണിത്. പാപ്പന്‍ കണ്ട് അഭിപ്രായം അറിയിച്ചവര്‍ക്ക് നടന്‍ നന്ദി പറഞ്ഞു.

അപൂര്‍വ്വരാഗം,ഇതു നമ്മുടെ കഥ,നാം,ഭൂമിയിലെ മനോഹര സ്വകാര്യം,യുവം തുടങ്ങിയ ചിത്രങ്ങളില്‍ അഭിഷേക് രവീന്ദ്രന്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :