കാണുമ്പോൾ സിമ്പിളെന്ന് തോന്നും, പക്ഷേ സുരേഷ്ഗോപി എന്ന നടന് മുന്നിൽ ഞാൻ പിടിച്ചുനിൽക്കാൻ കഷ്ടപ്പെട്ടു: ഷമ്മി തിലകൻ

അഭിറാം മനോഹർ| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (20:03 IST)
പാപ്പൻ എന്ന സിനിമയിലെ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചതിൻ്റെ ക്രഡിറ്റ് സംവിധായകൻ ജോഷിക്കും സുരേഷ്ഗോപി എന്ന സൂപ്പർ താരത്തിനുമാണെന്ന് ഷമ്മി തിലകൻ. സിനിമയിൽ സുരേഷ്ഗോപിക്കൊപ്പം അഭിനയിച്ചതിൻ്റെ അനുഭവവും താരം തുറന്നുപറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

സുരേഷ്ഗോപി എന്ന നടൻ്റെ വലിയ മാറ്റമാണ് എനിക്ക് കാണാനായത്. സിനിമയിൽ അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് എൻ്റെ കഥാപാത്രം ഭൂതകാലത്തെക്കുറിച്ച് പറയുന്ന ഒരു ഡയലോഗുണ്ട്. അതാണ് അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ എനിക്ക് തോന്നിയത്. കഥയിലെ പ്രധാനസംഭവമായത് കൊണ്ട് അത് എന്താണെന്ന് ഞാൻ പറയുന്നില്ല. അദ്ദേഹം എൻ്റെ കണ്ണുകളിലേക്ക് നോക്കി അഭിനയിച്ചപ്പോൾ ആ കണ്ണുകളിൽ നിന്ന് എള്ളിൽ എന്താണ് വ്യപരിക്കുന്നതെന്ന് ഞാൻ അതിശയിച്ച് പോയി.

പാപ്പൻ എന്ന എനിക്ക് വലിയൊരു അനുഭവം തന്നെയായിരുന്നു. ഞാൻ സിമ്പിളായി അഭിനയിച്ചെന്ന് തോന്നുമെങ്കിലും സുരേഷ്ഗോപി എന്ന നടന് മുന്നിൽ പിടിച്ചുനിൽക്കാൻ ഞാൻ കഷ്ടപ്പെട്ടു. വലിയ കൊടുക്കൽ വാങ്ങൽ ആയിരുന്നു ഞങ്ങൾ തമ്മിൽ ഒന്നിച്ച സീനുകളിൽ ഉണ്ടായത്. എന്നിലെ നടനെ ഒന്ന് കൂടി മനനം ചെയ്യാനും പരിഷ്കരിക്കാനും പാപ്പൻ എന്ന സിനിമ സഹായിച്ചിട്ടുണ്ട്. അതിൽ വലിയൊരു പങ്ക് സുരേഷ്ഗോപി വഹിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :