1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suhanas bikini photos on Instagram- Sharukh Khan

ബിക്കിനി വേഷത്തിൽ സുഹാന; താരപുത്രിക്കെതിരെ സൈബർ സദാചാരവാദികൾ

ബിക്കിനി വേഷത്തിൽ സുഹാന; താരപുത്രിക്കെതിരെ സൈബർ സദാചാരവാദികൾ

സുഹാന
വസ്‌ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വളരെയധികം രൂക്ഷവിമർശങ്ങൾ കേട്ടതാണ് ഷാരൂഖിന്റെ മകൾ സുഹാന. ഇത്തവണയും വിമർശനങ്ങൾ കുറവല്ല. സഹോദരന്‍ അബ്രാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബിക്കിനി വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
 
ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്‌റ്റുചെയ്‌‌തിരിക്കുന്നത്. ചിത്രത്തിന് താഴെ വളരെ മോശമായ അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. സംസ്‌കാരത്തിന് ചേർന്ന വസ്‌ത്രധാരണമല്ല എന്നൊക്കെയുള്ള അഭിപ്രായങ്ങളാണ് അധികവും. സുഹാനയെ കുറിച്ചോര്‍ത്തു ലജ്ജിക്കുന്നെന്നും ചിലര്‍ വിമര്‍ശിക്കുന്നു.
 
കുറച്ചുനാളുകള്‍ക്ക് മുമ്പ് അമ്മയുടെയും മുത്തശ്ശിയുടെയുമൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് സൈമർ ആക്രമണത്തിന് ഇരയായതാണ് സുഹാന. ആ ഫോട്ടോയിൽ ഉടുപ്പിന് നീളം തീരെക്കുറഞ്ഞുപോയി എന്നതായിരുന്നു സദാചാരവാദികൾ കാരണമായി കണ്ടെത്തിയത്.
About Writer
Rijisha M.