ഓസ്കാർ സമിതിയിൽ ഷാരൂഖ് ഖാൻ അടക്കം ഇന്ത്യയിൽ നിന്ന് 20 പേർ

ആമിർ ഖാനും പ്രിയങ്ക ചോപ്രയുമില്ല, ഷാരൂഖ് ലിസ്റ്റിൽ!

അപർണ| Last Modified ബുധന്‍, 27 ജൂണ്‍ 2018 (07:59 IST)
ഇത്തവണത്തെ ഓസ്കര്‍ സമിതിയിലേക്ക് ഇന്ത്യന്‍ സിനിമയില്‍നിന്ന് 20 പേര്‍ക്ക് ക്ഷണം. ലോകമെമ്പാടുമുള്ള സിനിമാ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി എല്ലാ വര്‍ഷവും ഓസ്‌കര്‍ സമിതിയില്‍ മാറ്റം കൊണ്ടുവരാറുണ്ട്.

മുൻ‌വർഷങ്ങളേക്കാൽ ഇത്തവണ ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ്. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍നിന്നുള്ള ആളുകളെയാണ് ഓസ്കര്‍ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ഷാരുഖ് ഖാന്‍, ആദിത്യചോപ്ര ,സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി, നസീറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് ഓസ്‌കര്‍ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

അഭിനേതാക്കളുടെ പട്ടികയില്‍ ഷാരുഖ് ഖാനെ കൂടാതെ അനില്‍ കപൂര്‍, അലി ഫസല്‍, മാധുരി ദിക്ഷിത്, തബു, നസറുദ്ദീന്‍ഷാ, സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി എന്നിവരുമുണ്ട്.

മുന്‍ വര്‍ഷം ഓസ്‌കര്‍ സമിതിയില്‍ അംഗങ്ങളായി ആമിര്‍ ഖാനും പ്രിയങ്കാ ചോപ്രയും അമിതാഭ് ബച്ചനും അംഗങ്ങളായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :