അനുബന്ധ വാര്‍ത്തകള്‍
- പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന പീഡനക്കേസിലെ പ്രതി കൊച്ചി വിമാനത്താവളത്തിൽ പിടിയിൽ
- പണം തട്ടിച്ചു, നടൻ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
- ഐ പി എൽ വാതുവെപ്പിൽ സൽമാൻ ഖാന്റെ സഹോദരനും പങ്ക് ? അർബാസ് ഖാനെ പൊലീസ് ചോദ്യം ചെയ്യും
- വിവാഹാഭ്യർത്ഥന നിരസിച്ചു; യുവാവ് യുവതിയുടെ വീടിനു മുൻപിൽ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
- സ്വകാര്യ ക്ലിനിക്കിലെ ചേലാകർമത്തെ തുടർന്ന് രക്തം വാർന്ന് പിഞ്ചു കുഞ്ഞ് മരിച്ചു
ഷാരുഖിന്റെ മകൾ സുഹാനയുടെ മനസ്സ് കീഴടക്കി കൊൽക്കത്തയുടെ ഈ യുവതാരം ?
കിംഗ് ഖാന്റെ മകൾ സുഹാന സാമൂഹ്യ മാധ്യമങ്ങളിലെ എപ്പോഴത്തേയും ചർച്ചാ വിഷയമാണ്. വലിയ കൂട്ടം ആരാധകർ തന്നെയുണ്ട് സുഹാനക്ക് സോഷ്യൽ മീഡിയയിൽ. സുഹാനയുടെ സിനിമയിലേക്കുള്ള വർവ് ബോളിവുഡ് സിനിമ ലോകം തന്നെ കാത്തിരിക്കുകയാണ്.
എന്നാലിപ്പോൾ സുഹാനയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങൾ ചർച്ച ചെയ്യുനത് ഇതൊന്നുമല്ല. കൊൽക്കത്തയുടെ മത്സരങ്ങൾ സ്ഥിരമായി കാണാൻ എത്തിയിരുന്ന സുഹാന ഒരു താരവുമായി പ്രണയത്തിലായി എന്നാണ് പുതിയ റിപ്പോർട്ടുകൾ.
യുവതാരമായ ശുബ്മാൻ ഗില്ലുമായി സുഹാന പ്രണയത്തിലായതായാണ് വാർത്തകൾ. മത്സരങ്ങൾക്ക് ശേഷം സുഹാനയും ശുബ്മാനും സംസാരിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും തമ്മിൽ മത്സരങ്ങൾക്കൊടുവിൽ സംസാരിക്കുന്നത് പതിവായിരുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾക്ക് ആധാരം. എന്നാൽ സുഹാനയോ ശുബ്മാനോ ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല.