1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Su from So Kerala Box Office Collection

'Su From So' Box Office Collection: കേരളത്തിലും 'സു ഫ്രം സോ' ക്ലിക്കായി; ചെറിയൊരു പടം ഇതുവരെ നേടിയത് എത്ര കോടിയെന്നോ?

റിലീസ് ചെയ്തു 19 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 67.85 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍

Su From So, Su from So Kerala Box Office Collection, Su From So review
Su From So

'Su From So' Box Office: ബോക്‌സ്ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി കന്നഡ ചിത്രം 'സു ഫ്രം സോ'. മലയാളം ഡബ് പതിപ്പിനെ അടക്കം പ്രേക്ഷകര്‍ നെഞ്ചേറ്റുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. 
 
റിലീസ് ചെയ്തു 19 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 67.85 കോടിയാണ് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍. റിലീസ് ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഒരു കോടിക്കു താഴെ മാത്രം കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനത്തില്‍ നേടിയത് 2.17 കോടിയാണ്. പിന്നീട് തുടര്‍ച്ചയായി മൂന്ന് കോടിക്ക് മുകളില്‍ പ്രതിദിന കളക്ഷന്‍ എത്തി. റിലീസിനു ശേഷമുള്ള രണ്ടാം ഞായറാഴ്ച മാത്രം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് വാരിക്കൂട്ടിയത് 6.55 കോടി ! 
 
19-ാം ദിനമായ ഇന്നലെ 1.7 കോടിയാണ് കന്നഡ, മലയാളം, തെലുങ്ക് ഭാഷകളില്‍ നിന്നുള്ള കളക്ഷന്‍. റിലീസിനു ശേഷമുള്ള മൂന്നാം ഞായറാഴ്ചയായ ഓഗസ്റ്റ് 10 നു ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 6.95 കോടി കളക്ട് ചെയ്തു. 
 
കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ കളക്ട് ചെയ്തത് 5.52 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ച കേരള ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം ഒരു കോടി ലഭിച്ചു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Sandra Thomas: കോടതി കള്ളം പറഞ്ഞതാണെന്ന് പറയുമോ ഇനി?; സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ