1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sree Padmanabhaswamy Temple actor Mohanlal

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ

Sree Padmanabhaswamy
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. തെക്കേ നടയിൽ നിന്നും പുറത്തുവരുന്ന ലാലിൻറെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
 
ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ മോഹൻലാലിനെ പൊന്നാടയണിയിച്ചാണ് സ്വീകരിച്ചത്. പുറത്തുവന്ന ചിത്രങ്ങളിൽ മോഹൻലാലിന് ചുറ്റിലുമായി ക്ഷേത്ര അധികൃതരെയും കാണാനാകുന്നു. 
 
സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതായിരുന്നു മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ ലൊക്കേഷനുകളിൽ ഒന്ന് തിരുവനന്തപുരമാണ്.
 
ഇതിനുമുമ്പ് 2016ലും പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഹൻലാൽ എത്തിയിരുന്നു. നിർമ്മാതാവ് ജി സുരേഷ് കുമാർ, എം ബി സനിൽകുമാർ എന്നിവർക്കൊപ്പമായിരുന്നു അന്ന് ലാൽ എത്തിയത്.
 
 
 
 
 
 
അടുത്ത ലേഖനം
ഗർഭകാലത്ത് ഇത്രയും ശ്രദ്ധിച്ച വേറെയാളില്ല, കുഞ്ഞുവാവയുടെ ഓസ്‌കിച്ചേട്ടൻ, വളർത്തു നായയെക്കുറിച്ച് നടി സ്‌നേഹ ശ്രീകുമാർ