അനുബന്ധ വാര്‍ത്തകള്‍
- കോവിഡ് നിയമലംഘനം: കേരളത്തില്‍ ഇതുവരെ പിഴയായി ഇടയാക്കിയത് 350 കോടിയോളം രൂപ
- സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി
- ക്ഷേത്രോത്സവത്തിൽ മുസ്ലീം വ്യാപാരികൾക്ക് വിലക്ക്, ഹിജാബിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം
- വൈദ്യുതിയില്ല, ഇന്ധനക്ഷാമം, പട്ടിണി: പലായനത്തിനൊരുങ്ങി ശ്രീലങ്കൻ ജനത
- സെൻസെക്സിൽ 304 പോയന്റ് നഷ്ടം, നിഫ്റ്റി 17,300ന് താഴെ ക്ലോസ് ചെയ്തു
ആ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ചെന്ന് മുഖത്ത് പൊട്ടിക്കും; വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ സ്മൃതി പരുത്തിക്കാട്
നടന് വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ ശക്തമായി പ്രതികരിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട്. മീഡിയ വണ്‍ ചാനലിലെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വാര്‍ത്താസമ്മേളനത്തിനിടെ വനിത മാധ്യമപ്രവര്‍ത്തകയോട് വിനായകന് നടത്തിയ പരാമര്‍ശം അശ്ലീലവും ആണഹന്തയില്‍ നിന്നുള്ളതാണെന്നും സ്മൃതി പറഞ്ഞു. ആ മാധ്യമപ്രവര്‍ത്തകയുടെ സ്ഥാനത്ത് തന്നോടായിരുന്നു വിനായകന് ആ ചോദ്യം ചോദിക്കുന്നതെങ്കില്‍ മുഖത്ത് അടി പൊട്ടിക്കുമെന്നും സ്മൃതി പറഞ്ഞു.
' ആണഹന്തയില്‍ നിന്നും ആണിന്റെ പ്രിവില്ലേജില്‍ നിന്നുമുള്ള പ്രതികരണമാണ് വിനായകന്റേത്. കണ്‍സെന്റ് എന്താണെന്ന് അയാള്‍ക്ക് അറിയില്ല. അവിടെ ഇരിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ഭാര്യയ്ക്കൊപ്പം അല്ലാതെ മറ്റ് സ്ത്രീകളോട് സെക്സിന് പോയിട്ടില്ലേ എന്ന് കുത്തി കുത്തി ചോദിക്കുകയാണ്. അങ്ങനെ ചോദിക്കാന്‍ അയാള്‍ക്ക് എന്താണ് അധികാരം. ഒട്ടും മാന്യമല്ലാത്ത ഭാഷയിലാണ് അവിടെ ഇരിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകയോട് വിനായകന് സംസാരിക്കുന്നത്. ഈ പെണ്ണിനോട് തോന്നിയാല്‍ ഞാന്‍ ചോദിക്കുമെന്നാണ് വിനായകന് പറയുന്നത്. ആ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ ചെന്ന് മുഖത്ത് പൊട്ടിക്കും. അതാണ് അയാള്‍ക്കുള്ള മറുപടി. അയാള്‍ക്ക് അങ്ങനെയാണ് മറുപടി കൊടുക്കേണ്ടത്,' സ്മൃതി പറഞ്ഞു.