അജിത്തിന്റെ പ്രതിഫലം, 100 കോടിക്ക് മുകളില്‍ തമിഴ് സൂപ്പര്‍ താരം വാങ്ങുന്നു, പുതിയ വിവരം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (16:56 IST)

വിഘ്നേഷ് ശിവന്‍ സംവിധാനം 'എകെ 62' എന്ന് പേരിട്ടിരിക്കുന്ന അജിത്തിന്റെ പുതിയ ചിത്രം ഒരുങ്ങുകയാണ്.ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. അജിത്തിന്റെ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്.

പ്രൊഡക്ഷന്‍ ഹൗസ് 105 കോടി രൂപ പ്രതിഫലമായി നടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.അജിത്ത് 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും താരത്തെ നായകനാക്കാന്‍ പ്രൊഡക്ഷന്‍ ഹൗസ് 5 കോടി രൂപ അധികമായി കൂട്ടിച്ചേര്‍ത്തുവെന്നും പറയപ്പെടുന്നു.


നയന്‍താര നായികയായെത്തുന്നതെന്നും വടിവേലു ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :