1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Siva Ajith Movie again

'ഇനി തലയ്‌ക്കൊപ്പം'; കങ്കുവ സംവിധായകന്റെ അടുത്ത ചിത്രത്തില്‍ അജിത്ത് നായകന്‍?

അതേസമയം വലിയ അവകാശവാദങ്ങളോടെ എത്തിയ കങ്കുവ തിയറ്ററുകളില്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്

Ajith and Siva
Ajith and Siva

'കങ്കുവ' സംവിധായകന്‍ ശിവയും സൂപ്പര്‍താരം അജിത്ത് കുമാറും ഒന്നിക്കുന്നു. 2025 ഏപ്രിലില്‍ ആയിരിക്കും അജിത്ത് - ശിവ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. കങ്കുവ നിര്‍മാതാവ് ഝാനവേല്‍ രാജയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അജിത്ത് ചിത്രത്തിനു ശേഷം കങ്കുവയുടെ രണ്ടാം ഭാഗം ചെയ്യുമെന്നും ഝാനവേല്‍ പറഞ്ഞു. 
 
' ശിവയുടെ അടുത്ത സിനിമ അജിത്ത് സാറിനൊപ്പം ആണ്. 2025 ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനം. അജിത്ത് സാറിനൊപ്പമുള്ള ചിത്രം പൂര്‍ത്തിയാക്കിയ ശേഷം കങ്കുവ രണ്ടാം ഭാഗത്തിലേക്ക് കടക്കും,' ഝാനവേല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഈ പ്രൊജക്ട് നടക്കുകയാണെങ്കില്‍ അജിത്തും ശിവയും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയായിരിക്കും ഇത്. 
 
അതേസമയം വലിയ അവകാശവാദങ്ങളോടെ എത്തിയ കങ്കുവ തിയറ്ററുകളില്‍ വന്‍ പരാജയത്തിലേക്ക് നീങ്ങുകയാണ്. ആദ്യദിനം ആഗോള തലത്തില്‍ 40 കോടിക്ക് അടുത്ത് ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്‌തെങ്കിലും രണ്ടാം ദിനമായ ഇന്നുമുതല്‍ കളക്ഷനില്‍ വന്‍ ഇടിവുണ്ടായി. തമിഴ്‌നാട്ടില്‍ അടക്കം മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കങ്കുവ രണ്ടായിരം കോടി നേടുമെന്നായിരുന്നു ശിവയുടെ അവകാശവാദം. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ദളപതിയെ തൊടാനായില്ല, സൂര്യയുടെ സമയദോഷമോ?