1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Parvathy Thiruvothu Photos

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിലെ മികച്ച നടി; പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്

Parvathy Thiruvothu
Parvathy Thiruvothu

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ തിളങ്ങി നടി പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക് ലഭിച്ചു. സാരിയില്‍ അതീവ സുന്ദരിയായാണ് പുരസ്‌കാരദാന ചടങ്ങില്‍ താരത്തെ കണ്ടത്. 
പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഉള്ളൊഴുക്കിലെ അഭിനയത്തിനു ഉര്‍വശി മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരത്തിനു അര്‍ഹയായ ദിവസം തന്നെ തനിക്ക് ഇങ്ങനെയൊരു പുരസ്‌കാരം വാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പാര്‍വതി പറഞ്ഞു.