1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kapkapiii: Shreyas Talpade, Tusshar Kapoor reunite for horror-comedy, share first poster

രോമാഞ്ചം ഹിന്ദിയിലേക്ക്, റീമേക്കിലെ താരങ്ങള്‍ ഇവര്‍,മോഷന്‍ പോസ്റ്റര്‍

Kapkapiii Kapkapiii: Shreyas Talpade
സൗബിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.സംഗീത് ശിവന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് കപ്കപി എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂണില്‍ സിനിമ റിലീസ് ആകും.
 
ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്. യുവനടന്മാരായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്‌നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മെഹക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം ദീപ് സാവന്ത്, തിരക്കഥ സൗരഭ് ആനന്ദ്, കുമാര്‍ പ്രിയദര്‍ശി, മ്യൂസിക് അജയ് ജയന്തി, എഡിറ്റര്‍ ബണ്ടി നാഗി, പിആര്‍ഒ പി ശിവപ്രസാദ്.
 
 
അടുത്ത ലേഖനം
Actress Shobana: പ്രായം 54, ഇപ്പോഴും അവിവാഹിത; ഒറ്റയ്ക്കുള്ള ജീവിതം മടുത്തപ്പോള്‍ മകളെ ദത്തെടുത്തു; മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവിതം