അനുബന്ധ വാര്‍ത്തകള്‍
- എട്ടാം ദിവസം മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍,'ആവേശം'ഇതുവരെ എത്ര നേടി?
- ആവേശം 100 കോടി ക്ലബ്ബിലേക്ക് എപ്പോള്‍ എത്തും? പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്
- ശില്പ ഷെട്ടിയുടേയും ഭര്‍ത്താവ് രാജ് കുന്ദ്രയുടേയും 98 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
- ആറാം ദിവസവും 3കോടിക്ക് മുകളില്‍ കളക്ഷന്‍,'ആവേശം' ഇതുവരെ എത്ര നേടി ?
- എട ധ്യാനെ, ഞങ്ങടെ ബ്ലോക്ക് ബസ്റ്ററിന് ഒരു പ്രത്യേകതയുണ്ട്, സെക്കൻഡ് ഹാഫിൽ ലാഗുള്ള ബ്ലോക്ക് ബസ്റ്റർ, മറുപടി നൽകി ജിത്തു മാധവൻ
Aavesham: ആവേശം ഒന്‍പതു ദിവസം കൊണ്ട് വാരിയത് എത്ര കോടിയെന്നോ
100 കോടി ക്ലബ്ബിന് അടുത്ത് എത്തിയിരിക്കുകയാണ് ഫഹദ് ഫാസില്‍ നായകനായെത്തി ജിതു മാധവന് രചനയും സംവിധാനവും നിര്‍വഹിച്ച ആവേശം ആഗോളതലത്തില്‍ 9 ദിവസം കൊണ്ട് 75 കോടിയാണ് ഇതുവരെ നേടിയത്. ഉടന്‍തന്നെ ചിത്രം 100 കോടി നേടുമെന്നാണ് കണക്കാക്കുന്നത്. ഫഹദിന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി ഇതോടെ ആവേശം മാറും. വണ്‍ ഹിറ്റായ രോമാഞ്ചത്തിനുശേഷം ജിതു മാധവന് സംവിധാനം ചെയ്യുന്ന ആവേശം അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഇപ്പോഴും തിയറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് സിനിമ. ഫഹദ് ഫാസില്‍ അവതരിപ്പിച്ച രംഗ എന്ന കഥാപാത്രം വന്‍ പ്രേക്ഷക പ്രശംസകള്‍ നേടിയിട്ടുണ്ട്. മന്‍സൂര്‍ അലിഖാന്, സജിന്‍ ഗോപു, ആശിഷ് വിദ്യാര്‍ത്ഥി, യൂട്യൂബ് ഹിപ്സ്റ്റര്‍, മിഥുന് ജെ എസ്, റോഷന് ഷാനവാസ്, പൂജ മോഹന്‍രാജ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.