കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (13:21 IST)
വര്‍ഷങ്ങള്‍ ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിച്ച് ക്യാമറയുടെ മുന്നിലേക്ക്. പൂജാ ചടങ്ങുകളോടെ ചിത്രീകരണത്തിന് തുടക്കമായി.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം രജപുത്ര രഞ്ജിത്ത് നിര്‍മിക്കുന്നു. മോഹന്‍ലാലും ശോഭനയും പരസ്പരം കൈകള്‍ കൊടുത്താണ് ചിത്രീകരണത്തിലേക്ക് കടന്നത്.
പൂജ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചു. സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ നിര്‍മ്മാതാക്കളാണ് രജപുത്ര. രഞ്ജിത്ത്, ചിപ്പി, അവരുടെ മകള്‍ അവന്തിക തുടങ്ങിയവരും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് ഇതുവരെയും പേരിട്ടിട്ടില്ല. മൂന്ന് മാസത്തെ ചിത്രീകരണം ഉണ്ട്. 90 ദിവസത്തോളം മോഹന്‍ലാല്‍ ഒരു സിനിമയ്ക്കായി നല്‍കി എന്ന് പറയുമ്പോള്‍ തന്നെ വലുത് ഒന്ന് പ്രതീക്ഷിക്കാം.മോഹന്‍ലാല്‍, ശോഭന കോമ്പിനേഷനിലെ 26-ാമത് ചിത്രമാണിത്.
നീണ്ട 15 വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.2009ലെ 'സാഗര്‍ എലിയാസ് ജാക്കിയിലാണ് മോഹന്‍ലാലിനെയും ശോഭനേയും ഒടുവില്‍ ഒന്നിച്ച് കണ്ടത്.