കെ ആര് അനൂപ്|
Last Modified വ്യാഴം, 20 ജൂലൈ 2023 (17:24 IST)
സാമന്ത അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് സമാധാനപരമായ ജീവിതം നയിച്ചുവരുകയാണ് ഇപ്പോള്‍.മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് നടിക്ക്. ഓഗസ്റ്റ് 20ന് ചികിത്സയുടെ ഭാഗമായി അമേരിക്കയിലേക്ക് പോകും. ഇപ്പോഴിതാ കോയമ്പത്തൂരുള്ള ഇഷ ഫൗണ്ടേഷനില്‍ എത്തിയിരിക്കുകയാണ് നടി.
സദ്ഗുരു എന്നറിയപ്പെടുന്ന ആത്മീയ ഗുരു ജഗ്ഗി വാസുദേവിനെ സന്ദര്‍ശിച്ച വിവരം സാമന്ത തന്നെയാണ് പങ്കുവെച്ചത്. ഇതിനുമുമ്പും ഇഷയില്‍ നടി എത്തിയിട്ടുണ്ട്.
'കുറച്ചുകാലം മുമ്പ് വരെ ചിന്തകള്‍ നിറഞ്ഞൊഴുകാതെ നിശ്ചലമായി ഇരിക്കുക എന്നത് മിക്കവാറും അസാധ്യമാണെന്ന് തോന്നിയിരുന്നു. എന്നാല്‍ ഇന്ന്, ഈ ധ്യാനാവസ്ഥയാണ് എന്റെ ശക്തിയുടെ ഏറ്റവും ശക്തമായ ഉറവിടം. ഇത്ര ലളിതമായ ഒന്ന് ഇത്ര ശക്തിയുള്ളതായിരിക്കുമെന്ന് ആരാണ് കരുതിയത്,'- എന്ന് എഴുതി കൊണ്ടാണ് വിശേഷങ്ങള്‍ നടി പങ്കുവെച്ചത്.