കെ ആര്‍ അനൂപ്|
Last Modified വെള്ളി, 14 ജൂലൈ 2023 (09:21 IST)
സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ തീരുമാനമെടുത്ത് നടി സാമന്ത. കഴിഞ്ഞ ഒരു വര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന താരം ഖുഷി,സിറ്റാഡല്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്രേക്ക് എടുക്കാനുള്ള തീരുമാനത്തിലെത്തിയത്.
എന്താണ് വരാനിരിക്കുന്നത് എന്ന് അറിയുമ്പോള്‍ ഒരു ഇടവേള മോശം കാര്യമല്ല എന്നാണ് സിറ്റാഡല്‍ പൂര്‍ത്തിയാക്കിയ ശേഷം
സാമന്ത പറഞ്ഞത്. തന്റെ കൂടെ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും നടി നന്ദി പറഞ്ഞു. ഇടവേള എടുത്ത് കൂടുതല്‍ ശക്തമായി തിരിച്ചുവരാനായി ആരാധകരും നടിയോട് പറയുന്നു.
സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും പ്രമോഷന്‍ പരിപാടികള്‍ക്കിടയിലും നടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നാണ് വിവരം. നിര്‍മ്മാതാക്കളില്‍ നിന്നും നേരത്തെ വാങ്ങിയ അഡ്വാന്‍സ് തുക സാമന്ത തിരികെ നല്‍കുകയും ചെയ്‌തെന്നും കേള്‍ക്കുന്നു.