സാമന്തയ്ക്ക് പിന്നാലെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് നടന്‍ സായ് ധരം തേജ്, ആറുമാസത്തേക്ക് മാറിനില്‍ക്കും

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 19 ജൂലൈ 2023 (10:25 IST)
ലോകത്തുനിന്ന് ഒരു താരം കൂടി ഇടവേള എടുക്കുകയാണ്. കുറച്ചുകാലം കൊണ്ടുതന്നെ ടോളിവുഡില്‍ അറിയപ്പെടുന്ന നടനായി വളര്‍ന്ന താരമാണ് സായ് ധരം തേജ്.ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും നാഗ ബാബുവിന്റെയും അനന്തരവന്‍ ആണ് നടന്‍.
വിരൂപാക്ഷ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം നടന്റെ പുതിയൊരു സിനിമ റിലീസിന് ഒരുങ്ങുന്ന സമയം കൂടിയാണിത്. എന്നാല്‍ അഭിനയത്തില്‍ നിന്ന് ചെറിയൊരു ഇടവേള എടുക്കാനാണ് നടന്റെ തീരുമാനം. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.സമുദ്രക്കനി സംവിധാനം ചെയ്യുന്ന 'ബ്രോ' ആണ് സായിയുടെ ഇനി വരാനിരിക്കുന്നത്.
ജൂലൈ 28ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ആറുമാസത്തെ ഇടവേള എടുക്കാനാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് ഹൈദരാബാദില്‍ വച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഏറെനാള്‍ കോമിയില്‍ കഴിയേണ്ടി വന്ന നടന്‍ തുടര്‍ ചികിത്സാര്‍ത്ഥമാണ് സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :