അനുബന്ധ വാര്‍ത്തകള്‍
- Alone Kerala Collection: ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയം, കേരളത്തില്‍ നിന്ന് ഒരു കോടി പോലും ഇല്ല ! എലോണ്‍ ഇനി ഒ.ടി.ടി പ്ലാറ്റ്ഫോമില്‍
- ഹരികൃഷ്ണന്സിന് രണ്ട് ക്ലൈമാക്സ് ഉണ്ടോ?
- ജയറാമുമായുള്ള ബന്ധത്തെ പാര്‍വതിയുടെ അമ്മ തുടക്കം മുതല്‍ എതിര്‍ത്തു; അക്കാലത്ത് ഇരുവര്‍ക്കും കൂട്ടായി നിന്നത് ഉര്‍വശി !
- ഭക്ഷണം സമയത്തിനു കഴിക്കില്ല, അടുക്കും ചിട്ടയുമില്ലാത്ത ജീവിതം; തന്റെ ആരോഗ്യം മോശമായതിനെ കുറിച്ച് സുബി അന്നേ പറഞ്ഞിരുന്നു
- Subi Suresh: സോഡിയവും പൊട്ടാസ്യവും കുറയും, ഇടയ്ക്കിടെ ഓര്മ പോകും; സുബിയുടെ അവസാന നാളുകള്‍
Romancham Box Office Collection: മമ്മൂട്ടിയേയും മോഹന്‍ലാലിനേയും മലര്‍ത്തിയടിച്ച രോമാഞ്ചം, സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ എത്രയെന്നോ?
Romancham Box Office Collection: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി രോമാഞ്ചം. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളെയാണ് രോമാഞ്ചം ബോക്‌സ്ഓഫീസില്‍ പിന്നിലാക്കിയത്. ഇപ്പോഴും തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന രോമാഞ്ചത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 45 കോടിക്ക് മുകളിലാണ്.
ആഗോള താലത്തില്‍ 45 കോടിക്ക് മുകളിലും കേരളത്തില്‍ നിന്ന് മാത്രമായി 27 കോടിയും ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് കോടിയില്‍ താഴെ മുതല്‍മുടക്കിലാണ് രോമാഞ്ചം നിര്‍മിച്ചിരിക്കുന്നത്. അധികം താമസിയാതെ ചിത്രം 50 കോടി ക്ലബില്‍ കയറുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
ജിതു മാധവന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ്, അനന്തരാമന്‍ അജയ്, സജിന്‍ ഗോപു, അബിന്‍ ബിനോ, സിജു സണ്ണി എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത്.
അതേസമയം ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ക്രിസ്റ്റഫറും മോഹന്‍ലാല്‍ ചിത്രമായ എലോണും തിയറ്ററുകളില്‍ പരാജയമായി.