അനുബന്ധ വാര്‍ത്തകള്‍
- Subi Suresh: സോഡിയവും പൊട്ടാസ്യവും കുറയും, ഇടയ്ക്കിടെ ഓര്‍മ പോകും; സുബിയുടെ അവസാന നാളുകള്‍
- തിരനോട്ടം മുതല്‍ ഒടിയന് വരെ; മോഹന്‍ലാല്‍ മീശയില്ലാതെ അഭിനയിച്ച സിനിമകള്‍
- ഖുശ്ബുവുമായി കടുത്ത പ്രണയം, വിവാഹത്തിനു എതിര്‍പ്പുമായി പ്രഭുവിന്റെ പിതാവ് ശിവാജി ഗണേശന്; താരങ്ങള്‍ക്കിടയില്‍ സംഭവിച്ചത്
- Subi Suresh: സുബിയുടെ മൃതദേഹത്തിനു മുന്നില്‍ വിറങ്ങലിച്ച് ദേവി ചന്ദന; നഷ്ടമായത് ഉറ്റസുഹൃത്തിനെ (വീഡിയോ)
- എനിക്ക് മംമ്തയോട് പ്രണയം തോന്നിയിട്ടുണ്ട്: ആസിഫ് അലി
ഭക്ഷണം സമയത്തിനു കഴിക്കില്ല, അടുക്കും ചിട്ടയുമില്ലാത്ത ജീവിതം; തന്റെ ആരോഗ്യം മോശമായതിനെ കുറിച്ച് സുബി അന്നേ പറഞ്ഞിരുന്നു
സമയത്തിനു ആഹാരവും മരുന്നും കഴിക്കുന്ന ശീലം തനിക്ക് ഇല്ലായിരുന്നെന്ന് സുബി പറഞ്ഞിട്ടുണ്ട്
Subi Suresh: ജോലിത്തിരക്കുകള്‍ക്കിടയില്‍ ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്നുപോയതാണ് തനിക്ക് അസുഖങ്ങള്‍ വരാന്‍ കാരണമെന്ന് സുബി പഴയൊരു വീഡിയോയില്‍ പറഞ്ഞു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതശൈലിയാണ് സുബിയെ ഇത്ര വേഗം ജീവിതത്തില്‍ നിന്ന് മടക്കിയതെന്നാണ് താരത്തിന്റെ സുഹൃത്തുക്കളും പറയുന്നു. പുറത്ത് ഷോകള്‍ക്കും മറ്റും പോയാല്‍ സുബി ഭക്ഷണം ഒഴിവാക്കും. ജ്യൂസ് മാത്രമാണ് കുടിക്കുക. തുടര്‍ച്ചയായി ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് മനസ്സിലാക്കാന്‍ സുബി ഏറെ വൈകി.
സമയത്തിനു ആഹാരവും മരുന്നും കഴിക്കുന്ന ശീലം തനിക്ക് ഇല്ലായിരുന്നെന്ന് സുബി പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങളെല്ലാം തന്നെ അലട്ടാന്‍ തുടങ്ങിയെന്നും താരം പറയുന്നു. 'അതൊക്കെ കഴിഞ്ഞിട്ടും ഞാന്‍ മരുന്നൊന്നും കറക്ടായി കഴിച്ചില്ല. ഷൂട്ടും യാത്രയുമായി നടന്നു. ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടില്‍വന്നു കിടന്നാല്‍ വൈകിട്ട് നാലിനും അഞ്ചിനുമൊക്കെയാണ് എഴുന്നേല്‍ക്കുക. ദിവസം ഒരുനേരമൊക്കെയാണ് ആഹാരം. അങ്ങനെയാണ് 10 ദിവസം ആശുപത്രിയില്‍ കിടക്കേണ്ടിവന്നത്. അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവര്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാന്‍ പറ്റും,' സുബി പറഞ്ഞു.
അടുത്ത ലേഖനം