സണ്ണി വെയ്ന്‍ എത്തി, മലയാളത്തില്‍ നിന്നൊരു വെബ് സീരീസ് കൂടി... പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 25 ഫെബ്രുവരി 2023 (11:10 IST)
സണ്ണി വെയ്ന്‍ ചിത്രീകരണ തിരക്കിലാണ്. അതും സ്വന്തം നാടായ വയനാട്ടിലായ സന്തോഷത്തിലാണ് നടന്‍. സിനിമ അല്ല ഒരു വെബ് സീരീസ് ആണ് ഇനി വരാനിരിക്കുന്നത്.നിഖില വിമലാണ് നായിക.


പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സീരീസിന്റെ ചിത്രീകരണത്തിനായി സണ്ണി എത്തി. വയനാട്ടില്‍ ചിത്രീകരണം പുരോഗമിക്കുന്ന വിവരവും താരം കൈമാറി.

ഇ ഫോര്‍ ഇന്റര്‍ടെയ്ന്‍മെന്റ് ആണ് സീരീസ് നിര്‍മ്മിക്കുന്നത്.ഏത് ഒടിടി പ്ലാറ്റ്ഫോമില്‍ സീരീസ് വരും എന്നതും വ്യക്തമല്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :