അങ്ങനെ ചിത്രീകരിച്ചാല്‍ മാത്രമേ ആ ഒരു ഫീല്‍ കിട്ടൂ; ചാപ്പാ കുരിശിലെ ലിപ് ലോക്ക് ചുംബനത്തെ കുറിച്ച് രമ്യ

രേണുക വേണു| Last Modified ശനി, 1 ജനുവരി 2022 (12:13 IST)

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത സിനിമയാണ് ചാപ്പാ കുരിശ്. ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ട്രെന്‍ഡ് സെറ്റര്‍ സിനിമകളില്‍ ഒന്നായിരുന്നു ചാപ്പാ കുരിശ്. മാത്രമല്ല സിനിമയിലെ ചില രംഗങ്ങള്‍ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഫഹദ് ഫാസിലും രമ്യ നമ്പീശനും തമ്മിലുള്ള ലിപ് ലോക്ക് ചുംബന രംഗമാണ് ഏറെ വിവാദമായത്. സിനിമ റിലീസ് ചെയ്ത ശേഷം ഈ ലിപ് ലോക്ക് ചുംബനത്തെ കുറിച്ച് രമ്യ നമ്പീശന്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.

ലിപ് ലോക്ക് കിസ്, ഗ്ലാമറസ് വേഷം എന്നീ നിലകളില്‍ ആ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് രമ്യ പറഞ്ഞത്. ലിപ് ലോക്ക് സീന്‍ ആ സിനിമയിലെ വളരെ പ്രധാനപ്പെട്ട സീനാണ്. കഥ കേട്ടപ്പോള്‍ ആ സീന്‍ അനിവാര്യമാണെന്ന് മനസിലായി. നല്ലൊരു സിനിമ ചെയ്തു എന്ന് മാത്രമാണ് ഞാന്‍ ആലോചിക്കുന്നത്. ആ സീന്‍ അങ്ങനെ ചിത്രീകരിച്ചാല്‍ മാത്രമേ സിനിമയില്‍ ഉദ്ദേശിക്കുന്ന ഫീല്‍ കിട്ടൂ. എന്തുകൊണ്ടാണ് ആ സീന്‍ അങ്ങനെ ചെയ്തത് എന്ന് സിനിമ കണ്ടവര്‍ക്കും മനസിലാകും. ആ സീന്‍ കണ്ട ആരും തിയറ്ററുകളില്‍ ഡിസ്റ്റര്‍ബ്ഡ് ആയിട്ടില്ല. ബ്യൂട്ടിഫുള്‍ ആയി ചെയ്തിട്ടുണ്ടെന്നാണ് അടുത്തറിയുന്നവര്‍ പോലും പറഞ്ഞതെന്നും രമ്യ നമ്പീശന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :